Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

പറഞ്ഞാല്‍ അക്ഷരംപ്രതി കേള്‍ക്കുന്ന ഗൂഗിൾ

എന്താണ് വേണ്ടതെന്ന് ഇനി ഗൂഗ്ളിനോട് പറഞ്ഞാല്‍ മതി. വിവരങ്ങള്‍ ഞൊടിയിടയില്‍ സ്ക്രീനില്‍ തെളിയും. അവശ്യം വേണ്ട വിവരങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ഉപയോക്താവിന് നല്‍കുന്ന അത്യാധുനിക സാങ്കേതിക വിദ്യ.
‘ഹമ്മിങ് ബേഡ്’ എന്നാണ് ഗൂഗ്ള്‍ ഈ പുതിയ സാങ്കേതികവിദ്യക്ക് നല്‍കിയിരിക്കുന്ന പേര്. വേണ്ടത് വിവരമോ വാര്‍ത്തയോ ചിത്രമോ എന്തുമാകട്ടെ മനുഷ്യനെ പോലെ ചിന്തിക്കാനും വിവേകബുദ്ധിയോടെ കാര്യങ്ങള്‍ അപഗ്രഥിക്കാനും ഹമ്മിങ്ബേഡിന് കഴിയും. ഹമ്മിങ് ബേഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയ സെര്‍ച്ച് എന്‍ജിന്‍െറ ഒൗദ്യോഗിക പ്രകാശനം കഴിഞ്ഞദിവസം ഗൂഗ്ള്‍ നടത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധതലങ്ങളില്‍ പരീക്ഷിച്ച് വിജയംകണ്ട ശേഷമാണ് ഗൂഗ്ള്‍ ഇത് ലോകത്തിന് സമര്‍പ്പിക്കുന്നത്. അധികം വൈകാതെ ഹമ്മിങ് ബേഡ് ഗൂഗ്ള്‍ നമ്മുടെ കമ്പ്യൂട്ടറുകളില്‍ എത്തുമെന്നാണ് ഗൂഗ്ള്‍ നല്‍കുന്ന സൂചന.
സാധാരണ ഗതിയില്‍ ഉപയോക്താവ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അഥവാ കീ വേഡുകള്‍ സ്വീകരിച്ച ശേഷം അതിന്‍െറ അനുബന്ധ വിവരങ്ങള്‍ നല്‍കുന്ന രീതിയാണ് ഗൂഗ്ള്‍ ഉള്‍പ്പെടെ എല്ലാ സെര്‍ച്ച് എന്‍ജിനുകളും ചെയ്യുന്നത്. എന്നാല്‍, പുതിയ സംവിധാനത്തില്‍ നല്‍കുന്ന വിവരം അപൂര്‍ണമോ അവ്യക്തമോ ആയാല്‍പോലും അതിന്‍െറ ശരിയായ രൂപവും അര്‍ഥവും സ്വയം വിവേചനബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് ഗൂഗ്ള്‍ തിരിച്ചറിയും. അതിലൂടെ വളരെ കൃത്യമായ വിവരം മാത്രം ഉപയോക്താവിന് പ്രദാനം ചെയ്യും.
അതായത്, നല്‍കുന്ന നിര്‍ദേശം വികലമോ അവ്യക്തമോ ആയാല്‍ കൂടിയും അവധാനതയുള്ള വിവരം മാത്രമാകും ഉപയോക്താവിന് ലഭിക്കുക. ഇത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് പുത്തന്‍ വഴിത്തിരിവാണെന്ന് ഗൂഗ്ളിന്‍െറ സെര്‍ച്ചിങ് എക്സ്പര്‍ട്ട് എന്‍ജിനീയര്‍ അമിത് സിങ് ഹാല്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ കൃത്രിമബുദ്ധി പ്രയോഗിക്കാന്‍ കഴിയുന്ന സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചെടുക്കുക എന്ന ഗൂഗ്ളിന്‍െറ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഹമ്മിങ് ബേഡിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
all credits goes to madhyamam

തക്കാളിയും ഉരുളക്കിഴങ്ങും ഒരു ചെടിയില്‍, വില 1500 രൂപ

തക്കാളിയും ഉരുളക്കിഴങ്ങും തികച്ചും വ്യത്യസ്തമായ രണ്ട് ഫലങ്ങളാണ്. ഒന്ന് പഴവും മറ്റൊന്ന് കിഴങ്ങുമാണെന്നതാണ് പ്രത്യേകത. പല രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഇവയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ടൊമാറ്റോ കെച്ചപ്പും ഫ്രഞ്ച് ഫ്രൈസ് അടക്കമുള്ള ഉരുളക്കിഴങ്ങ് വിഭവങ്ങളും ഏറെപ്രിയങ്കരമാണു താനും. പക്ഷെ, ഇവക്ക് ഒരു കാര്യത്തില്‍ സമാനതയുണ്ട്. എല്ലാത്തിലും ആല്‍ക്കലോയ്ഡുകള്‍ (ക്ഷാരഗുണം) അടങ്ങിയതിനാല്‍ നൈറ്റ്ഷേഡ്സ് (nightshade foods) എന്ന ഒരു കുടുംബത്തില്‍പെടുന്നതാണ് ഇരുവരും. ഈ ബന്ധം ഇപ്പോള്‍ അനുഗ്രഹമായി തീര്‍ന്നിരിക്കുകയാണ്.
അതിനാല്‍ ഒരേ സമയം തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന ചെടി യാഥാര്‍ഥ്യമായി. ഗ്രാഫ്റ്റിങ്ങിലൂടെയാണ് ഉല്‍പാദിപ്പിച്ചത്. ജനിതകമാറ്റം വരുത്തിയതല്ലത്രെ. തക്കാളി ചെടിയുടെ തണ്ട് ഉരുളക്കിഴങ്ങ് ചെടിയുടെ വേരു ഭാഗത്ത് ഒട്ടിച്ചുചേര്‍ക്കുകയാണ് ചെയ്തത്. അങ്ങനെ തക്കാളി മുകളിലും ഉരുളക്കിങ്ങ് ഭൂമിക്കടിയിലും ഉണ്ടായി. ലണ്ടന്‍ ഇപ്സവിച്ചിലെ ഉദ്യാന നിര്‍മാതാക്കളായ തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ കമ്പനിയാണ് ‘ടൊം ടാറ്റോ’ (TomTato) എന്ന പേരില്‍ സങ്കര ചെടി വിപണിയിലത്തെിച്ചിരിക്കുന്നത്. ഇതുണ്ടാക്കാന്‍ 15 വര്‍ഷത്തോളമെടുത്തു. ഇംഗ്ളണ്ടിലും ന്യൂസിലന്‍ഡിലും പുതിയ ചെടി വാങ്ങാന്‍ കിട്ടും. വില 24 ഡോളര്‍ (1500 രൂപ) വരും. നടുമ്പോള്‍ ചെടി തക്കാളിയാണെന്ന് തോന്നും. 500ഓളം തക്കാളിപ്പഴങ്ങളും കായ്ക്കും. എന്നാല്‍ മണ്ണില്‍നിന്ന് പിഴുതുനോക്കിയാല്‍ വേരുകളില്‍ കുനുകുനെ പിടിച്ചിരിക്കുന്ന വെള്ള ഉരുളക്കിഴങ്ങുകള്‍ കാണാം. ഒരു സീസണ്‍ മുഴുവന്‍ ചെടി ലം നല്‍കും. ഒരേസമയം തക്കാളിയും ഉരുളക്കിഴങ്ങും ഉണ്ടാകുകയും ചെയ്യും. 40 കിലോ കൊള്ളുന്ന ചാക്കിലോ 40 ലിറ്റര്‍ ചട്ടികളിലോ വീടിന് അകത്തോ പുറത്തോ ഇഷ്ടം പോലെ വളര്‍ത്താമെന്നതാണ് മേന്മ.
ഗ്രാഫ്റ്റിങ് വഴി ഇത്തരം ചെടികള്‍ മുമ്പും ഉണ്ടാക്കിയിരുന്നു. എന്നാല്‍ വാണിജ്യാവശ്യത്തിന് ആദ്യമായാണ് ഒരു കമ്പനി വിപണിയിലിറക്കുന്നതെന്നും തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ കമ്പനി പറഞ്ഞു. നേരത്തെ സൃഷ്ടിച്ചവയുടെ രുചിയില്‍ വ്യത്യാസമുണ്ടായിരുന്നതായും എന്നാല്‍ ‘ടൊം ടാറ്റൊ’ രുചികരമാണെന്നും തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ ഡയറക്ടര്‍ പോള്‍ ഹാന്‍സേര്‍ഡ് പറഞ്ഞു. ന്യൂസിലന്‍ഡിലും സമാന ഉല്‍പന്നം ‘പൊട്ടറ്റൊ ടൊം’ എന്ന പേരില്‍ ഈയാഴ്ച പുറത്തിറക്കിയിരുന്നു.

എനി ഇന്റർനെറ്റ്‌ ഇല്ലാത്തപ്പോഴും യൂടൂബിൽ നിന്ന് വീഡിയോ കാണാം

പുതുട്രെന്‍ഡാകാന്‍ ഗാലക്‌സി ട്രെന്‍ഡ്

വില പതിനായിരം വരെയാകാം, അതില്‍ കൂടരുത്. സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ മിക്കവരും ഇങ്ങനെയൊരു തീരുമാനം മനസിലുറപ്പിച്ചാണ് കടകളിലെത്തുക. പതിനായിരം രൂപയ്ക്ക് മുകളിലുളള തുക ഫോണിന് വേണ്ടി മുടക്കുന്നത് മണ്ടത്തരമാണ് എന്ന സാമ്പത്തിക അച്ചടക്കബോധം മനസിലുളളതുകൊണ്ടാണിത്.

43,000 രൂപ വിലയുള്ള ഐഫോണ്‍ ഫൈവോ 49,900 രൂപ വരുന്ന ഗാലക്‌സി നോട്ട് ത്രീയോ വാങ്ങുന്നവര്‍ക്ക് ഈ പറഞ്ഞ ബോധമില്ലേ എന്ന് ചോദിച്ച് ആരും അലമ്പുണ്ടാക്കരുത്. പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ കാര്യമാണ്. സ്മാര്‍ട് ആകുകയും വേണം അധികം പൈസ മുടക്കാനുമില്ല എന്ന ചിന്ത മനസിലുള്ള ഞാനടക്കമുളള 'കാറ്റില്‍ ക്ലാസി'ന്റെ കാര്യം.

സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇടത്തരക്കാരെ ആകര്‍ഷിക്കാന്‍ പുതിയൊരു മോഡലുമായാണ് സാംസങിന്റെ വരവ്. ഗാലക്‌സി ട്രെന്‍ഡ് എന്ന പേരില്‍ കമ്പനി അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണിന്റെ വില 8,700 രൂപ. സംഭവം വില്പനയ്‌ക്കെത്തിയിട്ടില്ലെങ്കിലും ഇ-ടെയ്‌ലിങ് സൈറ്റുകളായ ഫ് ളിപ്കാര്‍ട്ടിലും ഇന്‍ഫിബീമിലുമൊക്കെ ഇതിന്റെ വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

കാഴ്ചയിലും കരുത്തിലും ഓക്കെ എന്ന് പറയിക്കുന്ന ഈ ഫോണിന്റെ വിലയും ആകര്‍ഷകം തന്നെ. 480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ടി.എഫ്.ടി. ഡിസ്‌പ്ലേ സ്‌ക്രീനാണ് ട്രെന്‍ഡിലുളളത്. ഡ്യുവല്‍ സിം മോഡലാണിത്. ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എം.ബി.റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. ഇന്റേണല്‍ മെമ്മറി പോരെന്നുളളവര്‍ക്ക് 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്.
ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് ഗാലക്‌സി ട്രെന്‍ഡ് പ്രവര്‍ത്തിക്കുക. ഇന്റര്‍നെറ്റുമായി അല്പനേരം മല്ലിട്ടാല്‍ ഫോണിനെ ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇതിന് പുറമെ ടച്ച്‌വിസ് 4.0 യൂസര്‍ഇന്റര്‍ഫേസും ഫോണിലുണ്ട്.

ചില്ലറ ഇഫക്ടുകളോടു കൂടിയ മൂന്ന് മെഗാപിക്‌സല്‍ ക്യാമയാണ് ട്രെന്‍ഡിലുള്ളത. ഫ് ളാഷില്ലാത്തത് വലിയൊരു പോരായ്മ തന്നെ. കണ്കടിവിറ്റിക്കായി ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, എഡ്ജ്, ജി.പി.ആര്‍.എസ്. എന്നീ സംവിധാനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഫോണിന്റെ ഭാരം 126 ഗ്രാം.

1500 എം.എ.എച്ച് ബാറ്ററിയാണ് ഗാലക്‌സി ട്രെന്‍ഡിന് ജീവന്‍ പകരുക. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 350 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

കേരളത്തിലെ ഓണം പോലെ ഉത്തരേന്ത്യയില്‍ മുഴുവന്‍ ഷോപ്പിങ് ജ്വരം പടര്‍ന്നുപിടിക്കുന്ന ദീപാവലിക്കാലത്ത് ഗാലക്‌സി ട്രെന്‍ഡ് വിപണിയിലെത്തിക്കാനാണ് സാംസങിന്റെ പരിപാടി. മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുടെ പുതുപുത്തന്‍ മോഡലുകള്‍ക്ക് ഭീഷണിയാകും ഗാലക്‌സി ട്രെന്‍ഡ് എന്നകാര്യത്തില്‍ സംശയമില്ല.
ALL CREDITS GOES TO MATHRUBHUMI

ബ്ലാക്ക്ബറി ഇന്ത്യക്കാരന്റെ കൈയിലേക്ക്‌

ഒട്ടാവ: കാനഡ ആസ്ഥാനമാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ബ്ലാക്ക്‌ബെറിയുടെ നിയന്ത്രണം ഇനി ഇന്ത്യക്കാരന്. ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനമാണ് ബ്ലാക്ക്‌ബെറി വാങ്ങുന്നത്.
470 കോടി യു.എസ്. ഡോളര്‍ (29,000 കോടി രൂപ )നല്‍കിയാണ് ബ്ലാക്ക്‌ബെറിയെ പ്രേം വത്സ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു.
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മത്സരം അതിജീവിക്കാന്‍ ബ്ലാക്ക്ബറി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കൈമാറ്റം. ഈ വര്‍ഷം പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, 40 ശതമാനം ജീവനക്കാരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയാണെന്ന് വെള്ളിയാഴ്ച കമ്പനി പ്രഖ്യാപിച്ചിരുന്നു.

    ഫെയര്‍ഫാക്‌സിന് ഇപ്പോള്‍ ബ്ലാക്ക്‌ബെറിയില്‍ 10 ശതമാനം ഓഹരിയുണ്ട്. ബാക്കി ഷെയറിന് ഒന്നിന് ഒന്‍പത് ഡോളര്‍ പ്രകാരമാണ് വില്പന. നവംബര്‍ നാലോടെ ഔപചാരികമായ ഓഹരികൈമാറ്റം പൂര്‍ത്തിയാകും.
  1950 ല്‍ ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സ മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങിന് ശേഷമാണ് കാനഡയിലെത്തുന്നത്. ഒന്റാരിയോ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയ അദ്ദേഹം വിവിധ കമ്പനികളില്‍ ജോലി ചെയ്ത ശേഷം സുഹൃത്തുക്കളോടൊപ്പം ഒരു അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി കമ്പനികളെ ഏറ്റെടുത്ത വത്സയുടെ കമ്പനി 1987 ലാണ് ഇവയെല്ലാം ചേര്‍ത്ത് ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനം രൂപവത്ക്കരിക്കുന്നത്.
all credits goes to mathrubhumi
source

3 ദിവസം കൊണ്ട് 90 ലക്ഷം പുതിയ തലമുറ ഐഫോണ്‍ വിറ്റ് ആപ്പിൾ.

3 ദിവസത്തിനിടെ 50 ലക്ഷം ഐഫോണ്‍ 5 വിറ്റുവെന്ന ഗംഭീരൻ റെക്കോർഡ്‌
തകർത്തുകൊണ്ട് പുതിയ തലമുറ ഐഫോണുകൾ അവയുടെ വില്പന
90 ലക്ഷമായി വർധിപ്പിച്ചു .ഇപ്പോൾ തന്നെ 2 മില്യണ്‍ ഐഒസ് 7 ദിവൈസുകൾ
നിലവിലുണ്ടെന്ന വാര്ത്ത  ആപ്പിൾ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.

ഇതാദ്യമായാണ് ആപ്പിള്‍ രണ്ടു ഫോണുകള്‍ ഒരുമിച്ച് പുറത്തിറക്കുന്നത്. ഐഫോണ്‍ ഫൈവ് സിയും ഐഫോണ്‍ ഫൈവ് എസും ആണ് ആ അപൂര്‍വഭാഗ്യത്തിന് ഉടമകള്‍. ആറാം തലമുറ ഐഫോണ്‍ അഥവാ ഐ ഫോണ്‍ 5 എസിന്‍െറ പ്രധാന പ്രത്യേകത ‘ടച്ച് ഐഡി’ എന്ന വിരലടയാള സ്കാനറാണ്. ഫോണ്‍ തുറക്കാന്‍ ഉടമയുടെ വിരലടയാളം ഉപയോഗിക്കാം. അങ്ങനെ കള്ളന്മാരെ പറ്റിക്കാം. ഫോണിന്‍െറ മുന്നില്‍ താഴെ വൃത്താകൃതിയിലുള്ള ഹോം ബട്ടണിലാണ് സ്കാനര്‍. ആപ്ളിക്കേഷന്‍ ചന്തയായ ഐട്യൂണ്‍സ് സ്റ്റോര്‍, ഐ ബുക്സ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോന്ന്് വാങ്ങാനുള്ള അനുമതി കൊടുക്കാനും ഇനി വിരലടയാളം ഉപയോഗിക്കാം. എങ്ങനെയും വിരല്‍ വെക്കാം. ലംബമായും തിരശ്ചീനമായും വിരലടയാളം വായിക്കാന്‍ 360 ഡിഗ്രി സംവിധാനമുണ്ട്. ഒന്നിലധികം വിരലുകളും ഉപയോഗിക്കാം. പോറലേല്‍ക്കാത്ത സഫയര്‍ (ഇന്ദ്രനീലം) ഗ്ളാസ് കൊണ്ടാണ് ഹോം ബട്ടന്‍െറ നിര്‍മാണം.

കറുപ്പ്, ഗോള്‍ഡ്, ചാര നിറങ്ങളില്‍ ലഭിക്കും. മൈക്രോ സിമ്മിന് പകരം നാനോ സിമ്മാണ് ഇതിന് ചേരുക. ഐഫോണ്‍ 5ല്‍ കണ്ട 1136X640 പിക്സല്‍ നാല് ഇഞ്ച് റെറ്റിന മള്‍ട്ടിടച്ച് ഡിസ്പ്ളേയാണ് ഇതിനും. ഒരു ഇഞ്ചില്‍ 326 പിക്സലാണ് വ്യക്തത. രണ്ട് എല്‍.ഇ.ഡി ഫ്ളാഷുള്ള സെക്കന്‍ഡില്‍ 10 പടങ്ങള്‍ എടുക്കാവുന്ന 15 ശതമാനം കൂടിയ സെന്‍സറുള്ള എട്ട് മെഗാപിക്സല്‍ ഐ സൈറ്റ് പിന്‍ കാമറ, കുറഞ്ഞ വെളിച്ചത്തിലും മിഴിവുള്ള ചിത്രമെടുക്കാവുന്ന ബാക്ക്സൈഡ് ഇലൂമിനേഷന്‍ സെന്‍സറുള്ള 1.2 മെഗാപിക്സല്‍ (1280X 960) ഫേസ്ടൈം ഹൈ ഡെഫനിഷന്‍ മുന്‍ കാമറ എന്നിവയാണ് ഇതിന്‍െറ മറ്റ് പ്രത്യേകത. ശബ്ദവും ചലനവും പ്രശ്നത്തിനിടയാക്കാതെ ചിത്രമെടുക്കാന്‍ ഓട്ടോ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്.

ആന്‍ഡ്രോയിഡ് 4.4 കിറ്റ്‌കാറ്റ് ഒക്ടോബറിൽ പുറത്തിറങ്ങും -നെസ്ലേ

  ഒക്ടോബറിൽ നടക്കാൻ പോകുന്ന ഒരു പ്രധാനപ്പെട്ട സംഭവമായിരിക്കും
ആന്‍ഡ്രോയിഡിന്റെ പുതിയ വേർഷനായ 4.4 കിറ്റ്‌കാട്ടിന്റെ അവതരണം
എന്ന് നെസ്ലേ. ഔദ്യോകികമായി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ മാസമാണ് തങ്ങളുടെ അടുത്ത ആന്‍ഡ്രോയിഡിന്റെ പേര് കിറ്റ്‌കാറ്റ്
എന്നായിരിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചത്  .
കിറ്റ്‌കാറ്റ് ആദ്യം പുറത്തിറങ്ങുക ഗൂഗിളിന്റെ നെക്സസ് 5 ൽ ആയിരിക്കും.

ഗൂഗിള്‍ മാപ്പില്‍ ഇനിമുതല്‍ തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ ലഭ്യമാകും

ഗൂഗിള്‍ മാപ്പ് വഴി ഇനി തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ നമുക്ക് ലഭിക്കും. ഗൂഗിള്‍ ഈയിടെ ഏറ്റെടുത്ത വേസ് എന്ന മൊബൈല്‍ നാവിഗേഷന്‍ അപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ ഇനിമുതല്‍ ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ ആപ്പുകളില്‍ ലഭ്യമാകും.

വേസ് അപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഗതാഗത തടസങ്ങള്‍, അപകടങ്ങള്‍, റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ തല്‍സമയ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിന്റെ മൊബൈല്‍ ആപ്പ് ഉപഭോക്താക്കള്‍ക്കും ലഭിക്കും. തുടക്കത്തില്‍ ഈ സേവനം അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളമ്പിയ, ഇക്വഡോര്‍, ഫ്രാന്‍സ്‌, ജര്‍മ്മനി, മെക്സിക്കോ, പനാമ, പെറു, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ, യുഎസ് എന്നിവടങ്ങളിലെ ഗൂഗിള്‍ മാപ്പ് ഉപഭോക്താക്കള്‍ക്ക് ആകും ലഭ്യമാവുക.

ഏറ്റെടുക്കലിന് ശേഷം വേസ് ആപ്പിലും ഗൂഗിള്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വേസ് ആപ്പില്‍ കൂട്ടിച്ചേര്‍ത്ത ഗൂഗിള്‍ സെര്‍ച്ച്‌ വഴി വേസ് ഉപഭോക്താക്കള്‍ക്ക് ബിസിനസ്‌ അഡ്രസ്‌, ലോക്കല്‍ അഡ്രസ്‌ തുടങ്ങിയവ വേസ് ആപ്പില്‍ തന്നെ ലഭ്യമാകും. വേസ് മാപ്പ് എഡിറ്ററില്‍ ഇപ്പോള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ലഭ്യമാകും. ഇത് ഉപയോഗിച്ച് വേസിന് അവരുടെ മാപ്പിലെ തെറ്റുകള്‍ വളരെ കൃത്യതയോടെ തിരുത്താന്‍ സഹായകമാകും എന്നാണ് ഗൂഗിള്‍ പറയുന്നത്.

സാംസങ്ങ്‌ ആന്‍േഡ്രായ്ഡ് കാമറയായ ഗാലക്‌സി NX ഒക്‌ടോബറില്‍ വിപണിയിലെത്തും

സാംസങ്ങിന്റെ പുതിയ ആന്‍േഡ്രായ്ഡ് കാമറയായ ഗാലക്‌സി NX ഒക്‌ടോബറില്‍ വിപണിയിലെത്തും. നേരത്തെ ഇറങ്ങിയ ഗാലക്‌സി കാമറയുടെ പിന്‍ഗാമിയായ ഗാലക്‌സി NX-ല്‍ ലെന്‍സുകള്‍ മാറ്റി വയ്ക്കാമെന്നതാണ് പ്രത്യേകത. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കാമറയില്‍ സ്മാര്‍ട്ട് ഫോണിനു സമാനമായ സൗകര്യങ്ങളാണുള്ളത്. വിവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ, എടുക്കുന്ന ഫോട്ടോകള്‍ അപ്പപ്പോള്‍തന്നെ എഡിറ്റ് ചെയ്യാനും ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. വൈ-ഫൈ, 4 ജി-LTE സംവിധാനങ്ങളുള്ള കാമറയില്‍ ഗുഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് വിവിധ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ ലോഡ് ചെയ്യാനും സാധിക്കും. 20.3 മെഗാപിക്‌സല്‍ സെന്‍സര്‍, ഓട്ടോഫോക്കസ് സംവിധാനം എന്നിവയുള്ള ഗാലക്‌സി NX-ല്‍ 1.6 GHz ക്വാഡ് കോര്‍ പ്രൊസസറാണുള്ളത്. ഒക്‌ടോബറില്‍ യു.എസില്‍ വില്‍പനയ്‌ക്കെത്തുന്ന കാമറയ്ക്ക് ബോഡി മാത്രമാണെങ്കില്‍ 105000 രൂപയോളമാണ് വില. 18-55 ലെന്‍സ് സഹിതമാണെങ്കില്‍ 111000-രൂപയ്ക്കു മുകളില്‍ വരും.

അണിയറയില്‍ പള്‍സര്‍ 375 ഒരുങ്ങുന്നു

ബജാജിന്റെ പണിപ്പുരയില്‍ കൂടിയ ശേഷിയുള്ള ഒരു കരുത്തന്റെ നിര്‍മ്മാണം നടന്നു വരികയാണ്. പള്‍സറിന്റെ ഉയര്‍ന്ന കരുത്തുള്ള പതിപ്പാണ് ബജാജ് ലക്ഷ്യം കണ്ടിരിക്കുന്നത്.375 സിസിയുടെ എന്‍ജിനാണ് പുതിയ പതിപ്പിന് നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി പള്‍സറിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട്. പത്താം വാര്‍ഷികത്തില്‍ കരുത്തേറിയ 200 എന്‍എസും എത്തി. എന്‍ജിന്‍ കരുത്തിന്റെ പുതിയ തീരങ്ങള്‍ താണ്ടുകയാണ് ബജാജ്. ട്രിപ്പിള്‍ സ്പാര്‍ക്ക് സാങ്കേതികതയാണ് 200എന്‍എസിന്റെ കൈമുതല്‍. 375 .375 സിസി, ബജാജിന്റെ ഏറ്റവും നിര്‍ണ്ണായകമായ ചുവട് എന്നു വേണമെങ്കില്‍ പറയാം.

ആപ്പിള്‍ തങ്ങളെ കോപ്പിയടിച്ചു എന്ന് നോക്കിയ; ട്വിറ്റെര്‍ വഴി ആപ്പിളിനെ കളിയാക്കി നോക്കിയ

കണ്ടു മടുത്ത കറുപ്പ്, വെളുപ്പ് നിറത്തിന് ഒരു പരിഹാരം എന്ന പോലെയാണ് ഐഫോണ്‍ 5C വിവിധ നിറങ്ങളില്‍ ആപ്പിള്‍ ഇറക്കിയത്. ഐഫോണ്‍ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ഒരു കാര്യമാണിത്. പോളികാര്‍ബണേറ്റ് ഉപയോഗിച്ചാണ്‌ പുറംചട്ട നിര്‍മ്മിച്ചിരിക്കുന്നത്‌. ഇതു രണ്ടും നോക്കിയക്ക് അത്ര രസിച്ചിട്ടില്ല. ആപ്പിള്‍ തങ്ങളുടെ വിവിധ നിറങ്ങളില്‍ ഉള്ള ലുമിയ നിരയില്‍ പെട്ട ഫോണുകളെ കോപ്പിയടിച്ചു എന്നാണ് നോക്കിയ ആരോപിക്കുന്നത്. ട്വിറ്റെര്‍ വഴിയാണ് നോക്കിയ തങ്ങളുടെ നീരസം അറിയിച്ചത്.

ആപ്പിള്‍ ഐഫോണ്‍ 5C അവതരിപ്പിച്ച് ഉടനെതന്നെ നോക്കിയ അവരുടെ യുകെ ട്വിറ്റെര്‍ വഴി ആപ്പിളിനെ കളിയാക്കി നല്‍കിയ ട്വീറ്റ് താഴെ കൊടുത്തിരിക്കുന്നു. ഈ ട്വീറ്റിന്റെ കൂടെ വിവിധ നിറങ്ങളില്‍ ഉള്ള ലുമിയ ഫോണുകളുടെ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്.
ആപ്പിള്‍ ഐഫോണ്‍ 5Cക്ക് നല്‍കിയ നിറങ്ങള്‍ നോക്കിയയുടെ ലുമിയ നിരയില്‍പെട്ട ഫോണുകളോട് ഏറെ സാമ്യം പുലര്‍ത്തുന്നതാണ്. ആപ്പിള്‍ നടത്തിയ മറ്റൊരു പ്രസ്താവനക്കും നോക്കിയ ട്വീറ്റ് വഴി മറുപടി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ പറയുന്നത് സ്മാര്‍ട്ട്‌ ഫോണുകളിലെ ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ് ആണ് ഐഫോണ്‍ 5S. ഇതിനെ കളിയാക്കി നോക്കിയ ട്വീറ്റ് ചെയ്തത് ഒരു പ്രശസ്ത ടിവി സീരിയലില്‍ വാള്‍ട്ടര്‍ വൈറ്റ് പറയുന്ന ഒരു ഡയലോഗ് ആണ്. “Real gangsters don’t use gold phones”. ഈ ട്വീറ്റിന്റെ കൂടെ വാള്‍ട്ടര്‍ വൈറ്റിന്റെ ഒരു രേഖചിത്രവും നല്‍കിയിട്ടുണ്ട്. പ്രസ്തുത ട്വീറ്റ് താഴെ നല്‍കിയിട്ടുണ്ട്.
all credits goes to techlokam

FB FUNNY PHOTO COMMENTS PART 7

FB FUNNY PHOTO COMMENTS PART 7

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

Archive

PGA Head Teaching Professional

Blog Archive

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google