Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

GK 50 Questions & Answers

1. ലോകമെമ്പാടുമുള്ള വായനക്കാരെ ഭീതിയുടെ കാർപാത്യൻ മലനിരകളിലേക്ക് കൂട്ടിക്കൊണ്ടുപോയ വിഖ്യാത നോവൽ?
2. മലയാളത്തിലെ ഒരു കവിയുടെ സമ്പൂർണകൃതികളുടെ സമാഹാരമാണ് വൈഷ്ണവം. ആരുടെ?
3. ദി സ്റ്റോറി ഒഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
4. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ രചനകളിൽ പച്ചമലയാളപ്രസ്ഥാനത്തിൽപെടുത്താവുന്ന കൃതി?
5. മലയാളത്തിലെ ഒരുസാഹിത്യവിമർശകന്റെ ആദ്യകൃതിയാണ് സാഹിത്യഭൂഷണം. ആരുടെ?
6. താഴ്‌വരയിലെ അപ്സരസ്സുകൾ എന്ന കൃതി എഴുതിയതാര്?
7. സത്യത്തിൽ ഒരു ക്രൈസ്തവനേയുള്ളൂ അദ്ദേഹം കുരിശിൽ മരിക്കുകയും ചെയ്തു. ഇങ്ങനെ പ്രഖ്യാപിച്ച പ്രസിദ്ധ ദാർശനികൻ?
8. മലയാള നാടകസാഹിത്യ ചരിത്രമെഴുതിയതാര്?
9. ഇന്ത്യയുടെ പ്രഥമരാഷ്ട്രപതി ആരായിരുന്നു?
10. ലോകത്തിലെ ഏറ്റവും വലിയ സമുദ്രമേത്?
11. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്?
12. ഭൂമിയുടെ ഉപഗ്രഹം ഏതാണ്?
13. ഏത് നദിയുടെ തീരത്താണ് ഡ‌ൽഹി നഗരം സ്ഥിതിചെയ്യുന്നത്?
14. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ആരാണ്?
15. കേരളത്തിലെ എത്ര ജില്ലകൾക്കാണ് കടൽത്തീരമുള്ളത്?
16. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്രവർഷമാണ്?
17. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രിയാരായിരുന്നു?
18. ആരാണ് ആര്യസമാജത്തിന്റെ സ്ഥാപകൻ?
19. ഏറ്റവുമധികമായി അടിച്ചുപരത്താൻകഴിയുന്ന ലോഹമേത്?
20. ലോകത്തിൽ ഏറ്റവുമധികം തേയില ഉല്പാദിപ്പിക്കുന്ന രാജ്യമേത്?
21. രണ്ടാം അശോകൻ എന്നറിയപ്പെട്ട പ്രാചീന ഇന്ത്യൻ ചക്രവർത്തിയാര്?
22. പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്നാഹ്വാനം ചെയ്ത ദേശീയനേതാവാര്?
23. ഇന്ത്യയുടെ ദേശീയപഞ്ചാംഗം ഏതാണ്?
24. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു ഏതു നദിയുടെ തീരത്താണ്?
25. സ്വതന്ത്ര സോഫ്‌റ്റ് വെയർ സംവിധാനത്തിന്റെ സ്ഥാപകനാരാണ്?
26. 1976 -ലെ മോൺട്രിയൽ ഒളിംപിക്സിൽ ജിംനാസ്റ്റിക്കിൽ മൂന്ന് സ്വർണ മെഡൽ നേടി പ്ളാസ്റ്റിക്ക് ഗേൾ എന്ന വിളിപ്പേര് സ്വന്തമാക്കിയ കായികതാരമാര്?
27. 2012 ലെ മാൻ ബുക്കർ പ്രൈസിനു വേണ്ടി പരിഗണിക്കാൻ പട്ടികയിലുൾപ്പെട്ട നർകൊപൊളിസ് ആരുടെ കൃതിയാണിത്?
28. ലോക സാമ്പത്തികഫോറത്തിന്റെ സ്ഥിരം സമ്മേളന വേദി ഏതാണ്?
29. സമാന്തര നോബേൽ പുരസ്കാരം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്കാരം ഏർപ്പെടുത്തിയതാരാണ്?
30. തിരുവിതാംകൂറിലെ അവസാനത്തെ ദിവാനാരാണ്?
31. ലോക് സഭാ സ്പീക്കർ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്?
32. മധ്യപ്രദേശിലെ ആദ്യ വനിത മുഖ്യമന്ത്രിയാരാണ്?
33. 2013 നെ ഐക്യരാഷ്ട്രസഭ എന്ത് വർഷമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്?
34. സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയിക്കുവേണ്ടി അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചതെന്ന്?
35. പശുവിന്റെ ശാസ്ത്രീയനാമം എന്താണ്?
36. മനുഷ്യർ പശുക്കളെ മെരുക്കി വളർത്താനാരംഭിച്ച കാലഘട്ടമേത്?
37. പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട്?
38. ലോഹങ്ങൾ പോലുള്ള കടുത്ത പദാർത്ഥങ്ങൾ പശുക്കൾ തിന്നാനിടയായാൽ അത് ആമാശയത്തിന്റെ ഏത് അറയിലെത്തും?
39. പൂർണമായും ജീനോം മാപ്പ് തയ്യാറാക്കപ്പെട്ട ആദ്യത്തെ കന്നുകാലി ഇനമേത്?
40. പശുവിൽ നിന്നുള്ള അഞ്ച് വസ്തുക്കൾ ചേർന്നതാണ് പഞ്ചഗവ്യം. ഏതൊക്കെ ?
41. സമീകൃതാഹാരത്തിന് ഉത്തമോദാഹരണമേത്?
42. പശുക്കളിൽ ഗർഭാകാലയളവ് എത്രയാണ്?
43. ഭാരതീയ പുരാണങ്ങൾ പ്രകാരം പശുക്കളുടെയെല്ലാം മാതാവാരാണ്?
44. ഭാരതീയ പുരാണങ്ങളിൽ സുരഭി എന്നു വിളിക്കപ്പെടുന്ന ഗോദേവതയാര്?
45. വേദങ്ങളിൽ ഗാവസ്‌തി എന്നു വിശേഷിപ്പിക്കുന്ന യുദ്ധങ്ങൾ എന്തിനുവേണ്ടിയുള്ളതായിരുന്നു?
46. പശു ദേശീയമൃഗമായുള്ള രാജ്യമേത്?
47. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന റെക്കോഡിനുടമയായ വെച്ചൂർപ്പശുവിന്റെ പേരെന്ത്?
48. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സങ്കരയിനം പശുവേത്?
49. ഭ്രാന്തിപ്പശുരോഗം ആദ്യമായി റിപ്പോർട്ടുചെയ്തത് ഏത് രാജ്യത്താണ്?
50. ഭ്രാന്തിപ്പശുരോഗത്തിന്റെ മനുഷ്യരിൽ കണ്ടുവരുന്ന വകഭേദമേത്?

ഉത്തരങ്ങൾ
(1) ഡ്രാക്കുള (2) വിഷ്ണു നാരായണൻ നമ്പൂതിരി (3) ഹെലൻ കെല്ലർ (4) നല്ലഭാഷ (5) കുട്ടി കൃഷ്ണമാരാർ (6) ഖലീൽ ജിബ്രാൻ (7) നീഷെ (8) ജി. ശങ്കരപിള്ള (9) ഡോ. രാജേന്ദ്രപ്രസാദ് (10) ശാന്തമഹാ സമുദ്രം (11) ഇരവികുളം (12) ചന്ദ്രൻ (13) യമുന (14) വള്ളത്തോൾ നാരായണ മേനോൻ (15) ഒമ്പത് (16) അഞ്ച് (17) മൊറാർജി ദേശായി (18) സ്വാമി ദയാനന്ദ സരസ്വതി (19) സ്വർണം (20) ചൈന (21) കനിഷ്ക്കൻ (22) ഗാന്ധിജി (23) ശകവർഷം (24) ബഗ്‌മതി നദി (25) റിച്ചാർഡ് സ്റ്റാൾമാൻ (26) നാദിയ എലിന കൊമനേച്ചി (27) ജീത് തയ്യിൽ (28) സ്വിറ്റ്സർലൻഡിലെ ഡാവോസ് (29) ജേക്കബ് വാൻ യൂക്സ് കുൽ (30) പി.ജി.എൻ. ഉണ്ണിത്താൻ (31) ലോക് സഭാ ഡെപ്യൂട്ടി സ്പീക്കർ (32) ഉമാഭാരതി (33) ജലസഹകരണ വർഷം (34) 1989 നവംബർ 15 (പാകിസ്ഥാനെതിരെ) (35) ബോസ് പ്രൈമിജീനിയസ് (36) നവീന ശിലായുഗം (37) നാല് (38) റെറ്റിക്കുലം (39) പശു (40) പാൽ, മൂത്രം, ചാണകം, തൈര്, നെയ്യ‌ ് (41) പശുവിൻ പാൽ (42) ഒമ്പത് മാസം (43) കാമധേനു (44) കാമധേനു (45) പശുക്കൾക്ക് വേണ്ടി (46) നേപ്പാൾ (47) ഡയാന (48) സുനന്ദിനി (49) ബ്രിട്ടൻ (50) ക്രുസ് ഫെൽറ്റ് ജേക്കബ് രോഗം

About VinAy KrishNan

iam Optimistic,Candid and a Responsible Boy I want to do my things succesfully.I love blogging and WebDesigning.help and support me.I love to write in Technology,Travel and more...
«
Next
വള്രെ പുതിയ പോസ്റ്റ്
»
Previous
വളരെ പഴയ പോസ്റ്റ്

അഭിപ്രായങ്ങളൊന്നുമില്ല:

Post a Comment

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

Archive

PGA Head Teaching Professional

Blog Archive

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google