Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

   പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഗട്ട മലനിരകളിൽ വികസന പ്രവർത്തനങ്ങളും കെട്ടിട നിർമ്മാണവും
മറ്റും നിരോധിച്ചു കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നാണ് കസ്തൂരി രംഗൻ റിപ്പോർട്ട്‌ പറയുന്നത് . എന്നാൽ മനുഷ്യനെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള റിപ്പോർട്ട്‌ നടപ്പാക്കാൻ കഴിയില്ല.

ചില വ്യവസ്ഥകളോടെയാണ് തത്ത്വത്തില്‍ റിപ്പോര്‍ട്ട് അംഗീകരിച്ചിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍, ഉത്തരവ് പുറപ്പെടുവിച്ച നവംബര്‍ 13 മുതല്‍ ഖനനം, ക്വാറി പ്രവര്‍ത്തനം, താപവൈദ്യുതനിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്നകെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഉണ്ടാക്കുന്നത് എന്നിവ നിരോധിച്ചിട്ടുണ്ട്. 50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗണ്‍ഷിപ്പും വികസനപദ്ധതികളും 'ചുവപ്പ്' വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളും ഇവിടെ നിരോധിച്ചു. അതേസമയം, ഏപ്രില്‍ 17-ന് മുമ്പ്, മന്ത്രാലയത്തിന്റെ പരിസ്ഥിതിപ്രത്യാഘാതവിലയിരുത്തല്‍ സമിതിയുടെയോ സംസ്ഥാനപരിസ്ഥിതി പ്രത്യാഘാതവിലയിരുത്തല്‍ വകുപ്പിന്റെയോ പരിഗണനയിലിരിക്കുന്ന കേസുകള്‍ ഇവയില്‍ നിന്ന് ഒഴിവാക്കി. അപേക്ഷ നല്‍കിയ സമയത്ത് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമേ ഇവയ്ക്ക് ബാധകമാകൂ.

'ചുവപ്പ്' വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളില്‍ കേന്ദ്രമലിനീകരണനിയന്ത്രണബോര്‍ഡിന്റെ പട്ടികയില്‍പ്പെട്ടവ മാത്രമല്ല, സംസ്ഥാനമലിനീകരണനിയന്ത്രണബോര്‍ഡിന്റെ പട്ടികയില്‍പ്പെട്ടവയും ഉള്‍പ്പെടുന്നതായി ഉത്തരവില്‍ പറയുന്നുണ്ട്.

പശ്ചിമഘട്ടത്തിന്റെ 60 ശതമാനവും മനുഷ്യര്‍ കുടിയേറുകയും തോട്ടങ്ങളും മറ്റും സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞതായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 40 ശതമാനം മാത്രമാണ് സ്വാഭാവികനിലയിലുള്ളത്. ജൈവപരമായി സമ്പന്നമായതും തുടര്‍ച്ച നിലനിര്‍ത്തുന്നതുമായ ഭൂഭാഗം ഏതാണ്ട് 59,940 ചതുരശ്രകിലോമീറ്റര്‍ വരും. അതായത് 37 ശതമാനം. ഇവിടെയാണ് സംരക്ഷിതവനങ്ങളും ലോകപൈതൃകപ്രദേശങ്ങളും കടുവ - ആന ഇടനാഴികളും മറ്റുമുള്ളത്. ഈ മേഖലയാണ് സമിതി പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയിരിക്കുന്നത്.

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, തൊടുപുഴ, ഉടുമ്പഞ്ചോല, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൊല്ലം ജില്ലയിലെ പത്തനാപുരം, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ , കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, വടകര, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, പത്തനംതിട്ടയിലെ കോഴഞ്ചേരി, റാന്നി, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം , വയനാട് ജില്ലയിലെ മാനന്തവാടി, വൈത്തിരി എന്നീ താലൂക്കുകളിലാണ് പരിസ്ഥിതി ലോലപ്രദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിക്കപ്പെടുകയാണെങ്കില്‍ 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം നിയമനടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് പ്രകാരമുള്ള പരിസ്ഥിതിലോലപ്രദേശങ്ങള്‍

തിരുവനന്തപുരം - നെടുമങ്ങാട് താലൂക്ക്: പെരിങ്ങമ്മല, തെന്നൂര്‍, വിതുര, മണ്ണൂര്‍ക്കര. നെയ്യാറ്റിന്‍കര താലൂക്ക്: വാഴിച്ചാല്‍, കള്ളിക്കാട്, അമ്പൂരി.

കൊല്ലം- പത്തനാപുരം താലൂക്ക് : പുന്നല, പിറവന്തൂര്‍, ഇടമണ്‍, തെന്‍മല, ആര്യങ്കാവ്, തിങ്കള്‍ക്കരിക്കകം, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട.

കോട്ടയം- കാഞ്ഞിരപ്പള്ളി താലൂക്ക് : കൂട്ടിക്കല്‍. മീനച്ചില്‍ താലൂക്ക്: മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര.

ഇടുക്കി - ദേവികുളം താലൂക്ക് : മറയൂര്‍, കീഴാന്തൂര്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, കുട്ടമ്പുഴ, കൊട്ടകാമ്പൂര്‍, കാന്തല്ലൂര്‍, വട്ടവട, മാങ്കുളം, മന്നാംകണ്ടം, പള്ളിവാസല്‍, ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍. പീരുമേട് താലൂക്ക് : ഉപ്പുതറ, കുമിളി, മഞ്ഞുമല, പെരിയാര്‍, കൊക്കയാര്‍, പീരുമേട്, മേപ്പാറ, പെരുവന്താനം. തൊടുപുഴ താലൂക്ക്: കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍, ഇടുക്കിയുടെ ഭാഗം, അറക്കുളം.

ഉടുമ്പന്‍ചോല താലൂക്ക് : ചിന്നക്കനാല്‍, ബൈസണ്‍വാലി, രാജകുമാരി, പൂപ്പാറ, രാജാക്കാട്, കൊന്നത്തൊടി, ശാന്തന്‍പാറ, കാന്തിപ്പാറ, വാത്തിക്കുടി, ചതുരംഗപാറ, ഉടുമ്പന്‍ചോല, ഉപ്പുതോട്, പാറത്തോട്, കല്‍ക്കൂന്തല്‍, തങ്കമണിയുടെ ഭാഗം, അയ്യപ്പന്‍കോവില്‍, പാമ്പാടുംപാറ, കട്ടപ്പന, കരുണാപുരം, വണ്ടന്‍മേട്, ആനക്കര, ആനവിലാസം, ചക്കുപള്ളം.
പത്തനംതിട്ട -കോഴഞ്ചേരി താലൂക്ക്: തണ്ണിത്തോട്, അരുവാപ്പുലം. റാന്നി താലൂക്ക്: ചിറ്റാര്‍-സീതത്തോട്, കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര.

തൃശ്ശൂര്‍ - മുകുന്ദപുരം താലൂക്ക്: പരിയാരം.

പാലക്കാട് - ആലത്തൂര്‍ താലൂക്ക്: കിഴക്കഞ്ചേരി-1. ചിറ്റൂര്‍ താലൂക്ക്: മുതലമട-1, മുതലമട-2, നെല്ലിയാമ്പതി. മണ്ണാര്‍ക്കാട് താലൂക്ക്: പുതൂര്‍, പാടവയല്‍, അഗളി, കോട്ടത്തറ, കല്ലാമല, ഷോളയാര്‍, പാലക്കയം. പാലക്കാട് താലൂക്ക്: പുതുപ്പരിയാരം-1, മലമ്പുഴ-1, പുതുശ്ശേരി ഈസ്റ്റ്.

മലപ്പുറം - നിലമ്പൂര്‍ താലൂക്ക്: ചുങ്കത്തറ, കുറുമ്പിലങ്ങോട്, വഴിക്കടവ്, അകമ്പാടം, കരുളായ്, അമരമ്പലം, ചീക്കോട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട്.

കോഴിക്കോട് - കോഴിക്കോട് താലൂക്ക് : കെടവൂര്‍, പുതുപ്പാടി, നെല്ലിപ്പൊയില്‍, കോടഞ്ചേരി, തിരുവമ്പാടി. കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, ചക്കിട്ടപാറ. വടകര താലൂക്ക്: തിനൂര്‍, കാവിലുമ്പാറ.

വയനാട് - മാനന്തവാടി താലൂക്ക് : തിരുനെല്ലി, തൃശ്ശിലേരി, പേരിയ, തൊണ്ടര്‍നാട്. സുല്‍ത്താന്‍ ബത്തേരി താലൂക്ക്: കിടങ്ങനാട്, നൂല്‍പ്പുഴ. വൈത്തിരി താലൂക്ക്: തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പടിയുടെ ഭാഗം, ചുണ്ടേല്‍, കുന്നത്തിടവക, വെള്ളരിമല.

കണ്ണൂര്‍ -തലശ്ശേരി താലൂക്ക്: ആറളം, കൊട്ടിയൂര്‍, ചെറുവാഞ്ചേരി

About VinAy KrishNan

iam Optimistic,Candid and a Responsible Boy I want to do my things succesfully.I love blogging and WebDesigning.help and support me.I love to write in Technology,Travel and more...
«
Next
വള്രെ പുതിയ പോസ്റ്റ്
»
Previous
വളരെ പഴയ പോസ്റ്റ്

അഭിപ്രായങ്ങളൊന്നുമില്ല:

Post a Comment

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

Archive

PGA Head Teaching Professional

Blog Archive

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google